p

തിരുവനന്തപുരം: സ്വീഡിഷ് മൃഗശാലയിൽ നിന്ന് രക്ഷപ്പെട്ട 7 അടി നീളമുള്ള രാജവെമ്പാല സ്വയം മൃഗശാലയിൽ തിരിച്ചെത്തി. പാമ്പിനെ കണ്ടെത്താൻ വാവ സുരേഷിനെ ഉൾപ്പെടെയുള്ളവരെ സ്വീഡിനിലെത്തിക്കാൻ തീരുമാനിച്ചതിനു ശേഷമാണ് ട്വിസ്റ്റ് ഉണ്ടായത്. ഒക്‌ടോബർ 22നാണ് സർ ഹിസ് എന്ന് പേരിട്ടിരുന്ന ഉഗ്രവിഷമുള്ള രാജവെമ്പാലയെ കാണാതായത്. ഒരാഴ്ചയിലേറെ നീണ്ടു നിന്ന പരിഭ്രാന്തിക്കൊടുവിലാണ് പാമ്പ് തിരിച്ചെത്തിയത്.