
തിരുവനന്തപുരം: മുൻഗണനേതര റേഷൻ കാർഡ് (നീല, വെള്ള) ഉടമകൾക്ക് ഈ മാസം 8 കിലോഗ്രം സ്പെഷ്യൽ അരി 10.90 രൂപ നിരക്കിൽ ലഭിക്കും.മാവേലി സ്റ്റോർ, സപ്ലൈകോ ഔട്ട്ലെറ്റുകളില്ലാത്ത താലൂക്കുകളിലേക്ക് നാളെ മുതൽ സഞ്ചരിക്കുന്ന അരി വണ്ടികൾ എത്തും. മാവേലി സ്റ്റോറിൽ ലഭ്യമാകുന്ന സബ്സിഡി നിരക്കിൽ എല്ലാ റേഷൻ കാർഡുടമകൾക്കും 10 കിലോഗ്രാം അരിവരെ ലഭിക്കും. അരിവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഭക്ഷ്യവകുപ്പിന്റെ ഈ നടപടി.