തിരുവനന്തപുരം: മിനിമം വേതനം നടപ്പിലാക്കുക, എല്ലാ വിഭാഗം തൊഴിലാളികൾക്കും പി.എഫ്, ഇ.എസ്.ഐ, ബോണസ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിംഗ് സ്റ്റാഫ് അസോസിയേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ ജി.പി.ഒയ്ക്ക് മുന്നിൽ സംഘടിപ്പിച്ച ധർണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി.ജയൻ ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ. മടവൂർ അനിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി എസ്. സുകുമാർ, ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജി.പി.വൃന്ദാറാണി, എസ്.എസ്. ബിജു, വൈ.കെ. ഷാജി, കടതലക്കൽ ശ്രീകുമാർ, മഞ്ജു, അശ്വനികുമാർ, ജോസ്, ജി.എൽ. മിഥുൻ തുടങ്ങിയവർ പങ്കെടുത്തു. അഖിലേന്ത്യ സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിംഗ് എംപ്ലോയിസ് ഫെഡറേഷൻ (സി.ഐ.ടി.യു) കോ-ഓർഡിനേഷൻ കമ്മിറ്റി അവകാശ ദിനം ആചരിച്ചു.