
കഴക്കൂട്ടം: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 38ാം ചരമവാർഷികത്തോടനുബന്ധിച്ച് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ വെട്ടുറോഡ് ജംഗ്ഷനിൽ അനുസ്‌മരണവും തൊഴിലാളി സദസും സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എ.ആർ. അഭിജിത്ത് അദ്ധ്യക്ഷത വഹിച്ച പരിപാടി അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്‌തു. വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് പിരപ്പൻകോട് ശ്യാംകുമാറിനെ ആദരിച്ചു. ഡോ.എഫ്.എം. ലാസർ അനുസ്‌മരണ പ്രഭാഷണം നടത്തി. വെട്ടുറോഡ് സലാം, മൺവിള രാധാകൃഷ്ണൻ, ഭുവനചന്ദ്രൻ നായർ, പി. ബേബി, ലാലു, മുരളീധരൻ നായർ, പുഷ്പാ വിജയൻ, പൊടിമോൻ അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.