
തിരുവനന്തപുരം: അദ്ധ്യാകയുടെ പരാതിയിൽ വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പെരുമ്പാവൂർ എം. എൽ. എ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി പറയുന്നത് കോടതി നവംബർ മൂന്നിലേയ്ക്ക് മാറ്റി. ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൻ മോഹനനാണ് ഹർജി പരിഗണിച്ചത്. അഭിഭാഷകന്റെ ഓഫീസിൽ വച്ച് പരാതിക്കാരിയെ കൊണ്ട് നിർബന്ധിച്ച് ഒപ്പിട്ട് വാങ്ങിയ രേഖകൾ കണ്ടെത്താനും പരാതിക്കാരിയെ തട്ടിക്കൊണ്ടു പോയ വാഹനം പിടിച്ചെടുക്കാനും പ്രതിയുടെ കസ്റ്റഡി ആവശ്യമാണെന്ന് സർക്കാർ വാദിച്ചു. അന്വേഷണവുമായി എൽദോസ് സഹകരിക്കുന്നില്ലെന്നും അറിയിച്ചു.
കേസിൽ കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന്റെ പക തീർക്കാനാണ് പുതിയആരോപണങ്ങൾ ഉയർത്തി പുതിയ കേസുകളെടുക്കുന്നതെന്ന് പ്രതിഭാഗം വാദിച്ചു. എൽദോസിനായി ഹാജരായിരുന്ന അഭിഭാഷകരെ പ്രതിയാക്കിയതിനെത്തുടർന്ന് പുതിയ അഭിഭാഷകനാണ് ഹാജരായത്.