obit

കോലഞ്ചേരി: പരാതിക്കാരനായ മകനോടൊപ്പം കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു. വലമ്പൂർ തട്ടാംമുകൾ കുരുമോളത്ത് വർഗീസിന്റെ ഭാര്യ ഏലിയാമ്മയാണ് (77) മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെ മകൻ ബാബുവിനൊപ്പമാണ് കുന്നത്തുനാട് സ്റ്റേഷനിലെത്തിയത്.

ബന്ധുക്കൾ തമ്മിൽ നാളുകളായി നിലനിൽക്കുന്ന വഴിത്തർക്കം സംബന്ധിച്ച് ബാബു നൽകിയ പരാതിയിൽ എതിർകക്ഷികളോട് ഇന്നലെ സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബാബുവിനൊപ്പം അമ്മയും സ്റ്റേഷനിൽ എത്തിയത്. പരാതിക്കാരനും എതിർകക്ഷികളുമായി എസ്.ഐയുടെ മുറിയിൽ സംസാരിക്കുന്നതിനിടെ സ്റ്റേഷനിലെ വിസിറ്റിംഗ് റൂമിൽ ബന്ധുക്കളോടൊപ്പം ഇരിക്കുകയായിരുന്ന ഏലിയാമ്മ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മറ്റ് മക്കൾ: ഷാന്റി, ബിജു, ഷിജു. മരുമക്കൾ: ബിന്ദു, എബ്രഹാം, മേഴ്‌സി, ജിൻസി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മഴുവന്നൂർ സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.