തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ കലാലയങ്ങളിലും ഒരുമാസമായി തുടരുന്ന 'ബോധപൂർണ്ണിമ' ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഒന്നാംഘട്ടത്തിന് ഇന്ന് സമാപനം. എല്ലാ കോളേജുകളിലും ഇന്ന് വിദ്യാർത്ഥികൾ ലഹരിവിരുദ്ധ ശൃംഖല തീർക്കും.തിരുവനന്തപുരം യൂണിവേഴ്സി​റ്റി കോളേജിൽ രാവിലെ 10ന് 'ബോധപൂർണ്ണിമ' ലഹരിവിരുദ്ധ പരിപാടിയുടെ ഒന്നാം ഘട്ടം സമാപനം മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും.മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും.ഗാന്ധിപാർക്ക് മുതൽ വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയർ വരെ വൈകിട്ട് 3ന് നടക്കുന്ന ലഹരിവിരുദ്ധ ശൃംഖല മുഖ്യമന്ത്റി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രതീകാത്മകമായി കലാലയങ്ങളിൽ ലഹരിവസ്തുക്കൾ കത്തിക്കും.