
തിരുവനന്തപുരം: സി.ഒ.എ കേരളവിഷൻ കൂട്ടായ്മയുടെ വാർത്താചാനലായ കേരളവിഷൻ ന്യൂസ് 24X7 ഇന്ന് വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മന്ത്രിമാരായ ശിവൻകുട്ടി, പി.പ്രസാദ്, എം.ബി. രാജേഷ്,വീണാ ജോർജ്ജ്, അഡ്വ. ജെബി മേത്തർ എം.പി, വി.കെ.പ്രശാന്ത് എം.എൽ.എ , ഡെപ്യൂട്ടി മേയർ പി രാജു, എ.ഡി.ജി.പി മനോജ് എബ്രഹാം, കൗൺസിലർ വി.വി രാജേഷ്, കവി മുരുകൻ കാട്ടാക്കട, സി.ഒ.എ സംസ്ഥാന പ്രസിഡന്റ് അബൂബക്കർ സിദ്ധിഖ്, ജനറൽ സെക്രട്ടറി കെ.വി.രാജൻ, ട്രഷറർ സിബി തുടങ്ങിയവർ പങ്കെടുക്കും.