
തിരുവനന്തപുരം: സംസ്ഥാന വിള ഇൻഷ്വൻസ് പ്രീമീയം കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ എയിംസ് പോർട്ടൽ (www.aims.kerala. gov.in ) മുഖേന ഓൺലൈനായും അടയ്ക്കാം. പ്രീമിയം അടയ്ക്കുന്നതിനുള്ള എസ്.എം.എസ് ലഭിച്ച് 10 ദിവസത്തിനുള്ളിൽ കർഷകന് നേരിട്ടോ ജനസേവന കേന്ദ്രങ്ങൾ വഴിയോ തുക സർക്കാരിലേക്ക് ഒടുക്കുവാനും ഉടൻ തന്നെ പോളിസി സർട്ടിഫിക്കറ്റ് ലഭ്യമാക്കുവാനും പുതിയ സൗകര്യം വഴി സാധിക്കും. പ്രകൃതിക്ഷോഭം,വന്യമൃഗങ്ങളുടെ ആക്രമണം,രോഗ കീടബാധ തുടങ്ങിയ കാരണങ്ങളാൽ വിളനാശമുണ്ടായി 15 ദിവസങ്ങൾക്കുള്ളിൽ നഷ്ടപരിഹാരത്തിനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.