prethikal-

കല്ലമ്പലം :ചായക്കടയിൽ ഇരുന്നയാളെ മുൻവൈരാ​ഗ്യത്താൽ ക്രൂരമായി മർദ്ദിച്ച രണ്ടുപേരെ കല്ലമ്പലം പൊലീസ് പിടികൂടി. നാവായിക്കുളം, മരുതിക്കുന്ന്, ചിറയിൽ കൊച്ചുകോണത്തുവീട്ടിൽ നസീം (38), ഇരുപത്തിയെട്ടാം മൈൽ കല്ലുവിളവീട്ടിൽ ജുനൈദ് (37) എന്നിവരാണ് പിടിയിലായത്. നാവായിക്കുളം വെള്ളൂർകോണം പള്ളിക്ക് സമീപം റംസി മൻസിലിൽ ഹുസൈനെയാണ് മർദ്ദിച്ചത്. മർദനത്തിലും പ്ലേറ്റ് കൊണ്ടുള്ള ആക്രമത്തിലും ഹുസൈന്റെ ചെവിയുടെ ഒരുഭാ​ഗം മുറിഞ്ഞുമാറി. കല്ലമ്പലം എസ്. എച്ച്.ഒ വി.കെ വിജയരാഘവൻ, എസ്. ഐ സനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.