bkolu
കൽപ്പറ്റ അയ്യപ്പക്ഷേത്രത്തിൽ തമിഴ് ബ്രാഹ്മണ സഭ വനിതാ അംഗങ്ങൾ ഒരുക്കിയ ബൊമ്മക്കൊലു

കൽപ്പറ്റ: നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി കൽപ്പറ്റ അയ്യപ്പക്ഷേത്രത്തിൽ തമിഴ് ബ്രാഹ്മണ സഭ വനിതാ അംഗങ്ങൾ ബൊമ്മക്കൊലു ഒരുക്കി. ക്ഷേത്രത്തിൽ എല്ലാ ദിവസവും പ്രാർത്ഥനയും കീർത്തനാലാപനവും നടത്തി വരുന്നുണ്ട്. ദീപാലങ്കാരങ്ങളും പൂക്കളും എല്ലാം ഇടം പിടിച്ചിട്ടുണ്ട്. സരസ്വതി പൂജയും ആരംഭിച്ചു. ഇരുപതോളം വനിതകളാണ് അയ്യപ്പക്ഷേത്രത്തിൽ കീർത്തനാലാപനത്തിൽ പങ്കെടുക്കുന്നത്. ക്ഷേത്രങ്ങളിലെ കൂട്ടായ്മകൾക്ക് പുറമെ വീടുകളിലും വൈകുന്നേരങ്ങളിൽ പ്രത്യേക ചടങ്ങുകൾ നടന്നു വരുന്നുണ്ട്. വീട്ടിലെത്തുന്ന സ്ത്രീകളെ തേങ്ങയും വെറ്റിലയും പാക്കും കുങ്കുമവും മഞ്ഞളും നൽകിയാണ് സ്വീകരിക്കുന്നത്.തിന്മയ്ക്കു മേൽ നന്മയുടെ വിജയത്തിന്റെ പ്രതീകങ്ങളായാണ് ബൊമ്മക്കൊലു ഒരുക്കുന്നത്. പടിയൊരുക്കി വർണാഭമായ പട്ട് വിരിച്ചാണ് ബൊമ്മകൾ വെക്കുന്നത്. വിജയദശമി ദിവസത്തോടെ ബൊമ്മക്കൊലു എടുക്കും.