vyapari
വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്ത ഫ്രാൻസിസ് ആലപ്പാട്ട്, ജനറൽ സെക്രട്ടറി വേണുഗോപാൽ കിഴിശ്ശേരി

പടിഞ്ഞാറത്തറ:ഓൺലൈൻ വ്യാപാരത്തെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിരോധിക്കണമെന്ന് വ്യാപാരി വ്യവസായി കോൺഗ്രസിന്റെ സംസ്ഥാന തല കൗൺസിൽ ആവശ്യപ്പെട്ടു. മുണ്ടു നടക്കൽ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ഡാൻ നെല്ലിശേരി അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു.വ്യാപാരികൾക്കും, വ്യവസായികൾക്കും 10 ലക്ഷം രൂപ വരെ പലിശ രഹിത, ആസ്തി രഹിത വായ്പ ഉടൻ അനുവദിക്കണമെന്നും,കച്ചവടക്കാർക്ക് മെഡിസെപ്പ് പോലുള്ള ഇൻഷൂറൻസ് പദ്ധതികൾ നടപ്പിലാക്കണമെന്നും കേന്ദ്ര സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു. എം.വേണുഗോപാൽ കിഴിശ്ശേരി ,കെ.രാമദാസ് കൗസിൽ, വി.അനി വർഗീസ് ,എ.ജെ.ആന്റണി, പി.ഫൈസൽ പാപ്പിന, എം. ജോൺ മാത, സി. അലി. പോപ്പുലർ, എം. രാമകൃഷ്ണൻ മുർത്തൊടി, സി.വി.ജെയിംസ് ,എൻ.ഗോപാലകൃഷ്ണൻ, എൻ.വി.ദേവസി എന്നിവർ സംസാരിച്ചു.സംസ്ഥാന പ്രസിഡന്റായി ഫ്രാൻസിസ് ആലപ്പാട്ടിനെയും ജനറൽ സെക്രട്ടറിയായി വേണുഗോപാൽ കിഴിശ്ശേരിയെയും തെരഞ്ഞെടുത്തു.