
കൽപ്പറ്റ: പനമരം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എ.എലിസബത്തിനെ (54) ഇന്നലെ മുതൽ കാണാനില്ലെന്ന് പരാതി. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയിൽ കോർട്ട് എവിഡൻസ് ഡ്യൂട്ടിക്കായി പോയ എലിസബത്തിനെ പിന്നീട് കാണാതായതായാണ് പരാതി. അവസാനമായി ഫോണിൽ സംസാരിച്ച വ്യക്തിയോട് താൻ കൽപ്പറ്റയിലാണെന്നാണ് എലിസബത്ത് പറഞ്ഞത്. എന്നാൽ പനമരം പൊലീസ് കൽപ്പറ്റയിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവർ പനമരം പൊലീസിനെ 04935 222200 എന്ന നമ്പരിൽ അറിയിക്കണം. സി.ഐയുടെ സ്വകാര്യ ഫോണും ഔദ്യോഗിക ഫോണും സ്വിച്ച് ഓഫാണ്. മാനന്തവാടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു.