lahari
കഞ്ചാവുമായി പിടിയിലായവർ

ബാവലി: ബാവലിയിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. തിരുനെല്ലി പൊലീസ് ബാവലിയിൽ പരിശോധന നടത്തുന്നതിനിടെ കർണാടക ഭാഗത്ത് നിന്നും കഞ്ചാവുമായി വരികയായിരുന്ന രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. വടകര മേമുണ്ട പുളിത്തോളിൽ സെയ്ദ് ആസിഫ് (21), വടകര വില്യാപ്പള്ളി കോറോത്ത് കെ രാഹുൽ (20) എന്നിവരെയാണ് രണ്ട് വ്യത്യസ്ത കേസുകളിലായി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരിൽ നിന്നുമായി 84 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. എസ്.ഐമാരായ പൗലോസ്, സി.എ സുരേഷ് ബാബു, എസ്.സി.പി.ഒ സിജുമോൻ, സി.പി.ഒമാരായ ആസാദ് ബാബു, ലിജോ, സാജിർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.