 
ചാരുംമൂട്: താമരക്കുളം മേക്കുംമുറി 38-ാം നമ്പർ ദേവിവിലാസം എൻ.എസ്.എസ് കരയോഗത്തിൽ കുടുംബ സംഗമവും ഓണാഘോഷവും അനുമോദനവും നടന്നു. സമാപന സമ്മേളനം പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. എൻഡോവ്മെന്റുകളും വിദ്യാഭ്യാസ അവാർഡുകളും ചികിത്സാ സഹായവും അദ്ദേഹം വിതരണം ചെയ്തു.കരയോഗം പ്രസിഡന്റ് എസ്.പ്രസന്നൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി പത്മകുമാർ, ഇൻസ് പെക്ടർ പി.പ്രശാന്ത് കുമാർ, വനിത യൂണിയൻ പ്രസിഡന്റ് സരസ്വതിയമ്മ, സെക്രട്ടറി രമാ രാജൻ, കരയോഗം സെക്രട്ടറി ആർ.സോമരാജൻ, ജനറൽ കൺവീനർമാരായ മഹീഷ് മലരിമേൽ, രാജി സുരേഷ്, ഭാരവാഹികളായ ശ്രീജ.ആർ.നായർ, ഉഷ വേണുഗോപാൽ, സുരേഷ് കുമാർ, ടി.ആർ.ബിന്ദു, വേണുഗോപാൽ , വേലായുധൻ നായർ തുടങ്ങിയവർ സംസാരിച്ചു.