
മാവേലിക്കര: ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുധർമ്മാനന്ദ സേവാശ്രമം ആചാര്യനുമായ സ്വാമി ഗുരു ജ്ഞാനാനന്ദൻ ഏർപ്പെടുത്തിയ ത്രിദീയ ആചാര്യപുരസ്കാരത്തിന് സി.എച്ച്.മുസ്തഫ മൗലവിയെ തിരഞ്ഞെടുത്തു.ഒരു ലക്ഷം രൂപയും അമൂല്യഗ്രന്ഥവും അടങ്ങുന്നതാണ് ആചാര്യപുരസ്കാരം.ഖുർആൻ പണ്ഡിത ശ്രേഷ്ഠനും സെന്റർ ഫോർ ഇൻക്ലൂസിവ് ഹ്യൂമനിസത്തിന്റെ ആചാര്യനും ദൈവശാസ്ത്ര ഗവേഷകനും പ്രശസ്ത ഗ്രന്ഥകാരനും വാഗ്മിയുമായ കെ.ടി.അബ്ദുറഹീമിന്റെ ശിഷ്യനുമാണ് സി.എച്ച്.മുസ്തഫ മൗലവി.
ധർമ്മനന്ദഗുരുവിന്റെ 28-ാമത് ദിവ്യസമാധി ദിനാഘോഷത്തോടനുബന്ധിച്ച് 23ന് ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുധർമ്മാനന്ദ സേവാശ്രമത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പുരസ്കാരം സമർപ്പിക്കും.