l
ലഹരിവിരുദ്ധ റാലിയും തെരുവ് നാടകവും

പൂച്ചാക്കൽ: ശ്രീകണ്ഠേശ്വരം എസ്.എൻ.ഡി.എസ്.വൈ യു.പി സ്‌കൂളിലെ കുട്ടികൾ,അദ്ധ്യാപകർ, പി.ടി .എ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ റാലിയും തെരുവ് നാടകവും നടന്നു.റാലി സ്‌ക്കൂൾ മാനേജർ അഡ്വ. :എസ് രാജേഷ് ഫ്ളാഗ് ഒഫ് ചെയ്തു. ഹെഡ്മിസ്ട്രസ് ബി.ബീനയുടെ അദ്ധ്യക്ഷതയിൽ ചേർന്ന നടന്ന ചടങ്ങ് പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് ഉദ്ഘാടനം ചെയ്തു. സീനിയർ അദ്ധ്യാപകൻ തിലകൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. രജിത ,വാർഡ് മെമ്പർ രജനി രാജേഷ് തുടങ്ങിയവർ സംസാരിച്ചു. . സ്റ്റാഫ് സെക്രട്ടറി ഷീജ നന്ദി പറഞ്ഞു.