1
ലഹരിമുക്ത ബോധവത്ക്കരണ പരിപാടി

കുട്ടനാട് : കേരള സർക്കാരും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന ലഹരി മുക്ത കേരളം പദ്ധതിയുടെ ഭാഗമായി തലവടി സി.എം.എസ് ഹൈസ്ക്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിമുക്ത ബോധവത്ക്കരണ ഫ്ലാഷ് മോബ് എടത്വ എസ്.ഐ സെബാസ്റ്റ്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ റിജിൻ സാം മാത്യു അദ്ധ്യക്ഷനായി. ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള, എ.ജെ.കുഞ്ഞുമോൾ എന്നിവർ സന്ദേശം നൽകി. കോ‌ ഓർഡിനേറ്റർ റോബി തോമസ്, സുകു ജോസഫ്, സംഗീത പ്രകാശ്, , കെ എസ് സുജമോൾ എന്നിവർ പ്രസംഗിച്ചു നിഷ സ്വാഗതവും , അനു അന്ന തങ്കച്ചൻ നന്ദിയും പറഞ്ഞു