1
ഇന്ദിരാഗാന്ധി അനുസ്മരണം

കുട്ടനാട്: ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം കെ.കരുണാകരൻ അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ പുളിങ്കുന്നിൽ നടന്നു. മുതിർന്ന കോൺഗ്രസ് നേതാവ് അലക്സ് മാത്യു ഉദ്ഘാടനം ചെയ്തു. അനുസ്മരണസമിതി കുട്ടനാട് മേഖല പ്രസിഡന്റ് ബിജു വലിയ വീടൻ അദ്ധ്യക്ഷനായി. പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി.ടി.ജോസ്, ഡി.സി.സി മെമ്പർമാരായ വി.ടി.ജോസഫ് , ചാക്കോ വർഗീസ്,ടി.എൻ.മുരളീധരൻ, പി.മധുസൂദന പണിക്കർ തുടങ്ങിയവർ സംസാരിച്ചു. കൈനടിയിൽ നടന്ന അനുസ്മരണം ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഗോപകുമാർ ഉദ്ഘാടനം ചെയ്തു . ടോമി ചൂണ്ടത്തറ അദ്ധ്യക്ഷനായി. പി നാരായണൻ തമ്പി, റ്റിറ്റോ എബ്രഹാം, സക്കറിയാസ്, വെരുവിച്ചേരി, തുടങ്ങിയവർ സംസാരിച്ചു. സുരേഷ് ആപ്പിച്ചേരി സ്വാഗതവും സിബിച്ചൻ നന്ദിയും പറഞ്ഞു.