അമ്പലപ്പുഴ: മദ്യത്തിനും മയക്കുമരുന്നിനും എതിരെ ജാഗ്രത പുലർത്തുന്ന മുന്നണി പോരാളികളായി പ്രവർത്തിക്കുമെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞ എടുത്തു. അക്കോക്ക് അമ്പലപ്പുഴയും അമ്പലപ്പുഴ ഗവ.കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ പദയാത്രയിലാണ് വിദ്യാർത്ഥികൾ സത്യപ്രതിജ്ഞ ചെയ്തത്. കോളേജ് ക്യാമ്പസിൽ നിന്ന് ആരംഭിച്ച പദയാത്ര അമ്പലപ്പുഴ കച്ചേരി മുക്കിൽ സ്ഥാപിച്ചിരിക്കുന്ന അക്കോക്കിന്റെ വിശപ്പു രഹിത ഭക്ഷണ അലമാരക്കു മുമ്പിൽ അവസാനിച്ചു. അക്കോക്ക് അമ്പലപ്പുഴ സെക്രട്ടറി രാജേഷ് സഹദേവൻ ലഹരിക്കെതിരെയുള്ള സത്യപ്രതിഞ്ജാ വാചകം ചൊല്ലിക്കൊടുത്തു. പ്രോഗ്രാം ഓഫീസർ എം.എസ്.ഷമീം മുഹമ്മദ്, വിദ്യാർത്ഥി പ്രതിനിധികളായ സ്വാലിഷ്, ജിഷ, അക്കോക്ക് പ്രസിഡന്റ് അജിത്ത് കൃപാലയം, മുന്താസ്, പ്രസാദ് മണിക്കുട്ടൻ, ഷാജി,ബൻസിമോൻ എന്നിവർ സംസാരിച്ചു.