ambala
ലഹരി വിമുക്ത പരിപാടിയുടെ ഭാഗമായി വണ്ടാനം ഗവ.ടി .ഡി മെഡിക്കൽ കോളേജിനു മുന്നിൽ നടന്ന മനുഷ്യ ചങ്ങലയിൽ കണ്ണികളായവർ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നു.

അമ്പലപ്പുഴ: ലഹരി വിമുക്ത പരിപാടിയുടെ ഭാഗമായി വണ്ടാനം ഗവ.ടി.ഡി മെഡിക്കൽ കോളേജിനു മുന്നിൽ മനുഷ്യ ചങ്ങല തീർത്തു. മെഡിക്കൽ, ദന്തൽ, നഴ്സിംഗ്, പാരാമെഡിക്കൽ, ഫാർമസി വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ജീവനക്കാർ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങി നൂറു കണക്കിന് പേർ ദേശീയ പാതയോരത്തെ ചങ്ങലയിൽ കണ്ണികളായി. വണ്ടാനം ഗവ.ടി .ഡി മെഡിക്കൽ കോളേജിനു മുന്നിൽ നിന്നും ആശുപത്രി വരെ നീണ്ട ചങ്ങല എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്ത് ആദ്യ കണ്ണിയായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ആർ.എസ്.നിഷ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എൽ.മായ, എൻ.ജി.ഒ അസോസിയേഷൻ പ്രതിനിധി അനസ്, കോളേജ് യൂണിയൻ ചെയർമാൻ ജാസിൻ എന്നിവർ സംസാരിച്ചു.