അമ്പലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അഖിലേന്ത്യ കിസാൻസഭ ( എ.ഐ.കെ.എസ് ) അമ്പലപ്പുഴ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകധർണ സംഘടിപ്പിച്ചു. ധർണ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. നാളികേരത്തിന്റെ വിലയിടവ് തടയാൻ അടിയന്തിര നടപടി സ്വീകരിക്കുക ഭക്ഷ്യ എണ്ണ - റബ്ബർ ഇറക്കുമതി നിരോധിക്കുക കർഷക ക്ഷേമനിധി ബോർഡ് പ്രവർത്തനം കാര്യക്ഷമമാക്കുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ സംഘടിപ്പിച്ചത്. കിസാൻസഭ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സി.കെ.ബാബുരാജ് അദ്ധ്യക്ഷനായി. സി.പി.ഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ .കെ. ജയൻ, പി.കെ.സദാശിവൻപിള്ള, വി.സി.മധു , പി.കെ.ബൈജു , സി.വാമദേവ് , അഡ്വ. ആർ.ശ്രീകുമാർ,സി. രാധാകൃഷണൻ,വി.ആർ.അശോകൻ , കരുമാടി ഗോപൻ , ആർ.അജിത , കമാൽ നൗഷാദ് ,വി.വിശ്വനാഥൻ, നിജാ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. കിസാൻസഭ മണ്ഡലം കമ്മിറ്റി സെക്രട്ടറി ബി.അൻസാരി സ്വാഗതം പറഞ്ഞു.