തുറവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പട്ടണക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുറവൂർ പെൻഷൻ ഭവനിൽ മാതൃഭാഷാ ദിനാഘോഷം സംഘടിപ്പിച്ചു. എറണാകുളം പബ്ലിക് ലൈബ്രറി സെക്രട്ടറി കെ.പി. അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമിതി കൺവീനർ കെ.വി.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. റിട്ട. പ്രൊഫ.കെ.സദാനന്ദൻ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് കെ.കെ.രാജപ്പൻ പിള്ള ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് എം.പ്രസാദ് കവിതാരചന മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. കെ.പ്രകാശൻ, എം.പി. അശോകൻ,സി.ബി.മോഹനൻ നായർ, ബി.ശോഭ, ജി.പത്മനാഭൻ, കെ.ഡി. ഉദയപ്പൻ, ഓമൽ സുന്ദരം എന്നിവർ സംസാരിച്ചു.