ചേർത്തല:മെഡിസെപ്പ് ന്യൂനതകൾ പരിഹരിക്കുക,പെൻഷൻ പരിഷ്‌കരണ കുടിശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുയർത്തി കേരളാ സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ ചേർത്തല നിയോജക മണ്ഡലം കമ്മിറ്റി ചേർത്തല ട്രഷറിക്ക് മുന്നിൽ ധർണ നടത്തി.ജില്ലാ പ്രസിഡന്റ് ബി.ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് ലളിതാ രാമനാഥൻ അദ്ധ്യക്ഷയായി.പി.ഒ.ചാക്കോ,ജയാമണി,എം.റോക്കി, പി.ആർ.പ്രകാശൻ,ടി.ഡി.രാജൻ,ഏ.ആർ.പ്രസാദ്, സി.പി.ശശിധരൻ,കെ.പി.ശശാങ്കൻ,ബി.ഗോപൻ, സി.എ.ജയശ്രീ എന്നിവർ പങ്കെടുത്തു.