ചേർത്തല:എൻ.എസ്.എസ് കോളേജിൽ ബി.എ,ബി.എസ്.സി,പി.ജി. വിഭാഗങ്ങളിൽ സ്‌പോർട്സ് ക്വാട്ടയിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. 3ന് രാവിലെ 10ന് കോളേജ് തല സ്‌പോട്ട് അഡ്മിഷൻ നടക്കുന്നു.കേരള സർവകലാശാലയിൽ സ്‌പോർട്സ് വിഭാഗത്തിൽ ഓൺലൈനായി അപേക്ഷ നൽകിയിട്ടുള്ള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.