kalleli
കല്ലേലി രാഘവൻ പിള്ളയെ 'സൗഹൃദ' സാമൂഹ്യസേവന സന്നദ്ധ സമിതി പ്രവർത്തകർ കേരളപ്പിറവി ദിനത്തിൽ വസതിയിലെത്തി ആദരിക്കുന്നു

ആലപ്പുഴ: സാംസ്‌കാരിക സാമൂഹിക രംഗത്തെ ഗുരു ശ്രേഷ്ഠനായ കല്ലേലി രാഘവൻ പിള്ളയെ, 'സൗഹൃദ' സാമൂഹ്യസേവന സന്നദ്ധ സമിതി പ്രവർത്തകർ കേരളപ്പിറവി ദിനത്തിൽ വസതിയിലെത്തി ആദരിച്ചു. സൗഹൃദ പ്രസിഡന്റ് പി.ജ്യോതിസ് കല്ലേലി രാഘവൻ പിള്ളയെ പൊന്നാട അണിയിച്ച് ആദരിച്ചു. സൗഹൃദ സെക്രട്ടറിയും മുനിസിപ്പൽ കൗൺസിലറുമായ ബി.നസീർ, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ ആർ.വിനീത, കൗൺസിലർ സിമി ഷാഫിഖാൻ, സൗഹൃദ സംഘാടക സമിതി കൺവീനർ ആർ.പ്രദീപ്, സൗഹൃദ വൈസ് പ്രസിഡന്റ് എസ്.എം.ഷെരീഫ്, എക്‌സിക്യൂട്ടീവ് അംഗം എൻ.ആർ. അജയൻ എന്നിവരും സംസാരിച്ചു.