മാവേലിക്കര: പുളിക്കണക്ക് തെക്കേമങ്കുഴി കൊച്ചയ്യത്ത് ഓണാട്ട് ശ്രീമുത്തപ്പൻ മടപ്പുരയിലെ പൈങ്കുറ്റി വെള്ളാട്ടം വഴിപാട് ഇന്ന് നടക്കും. രാവിലെ 10 മുതൽ രാത്രി 8 വരെയാണ് ചടങ്ങ്. പുലർച്ചെ 5ന് ഗണപതിഹോമം, ഗുരുപൂജ - കലശപൂജ, ശ്രീചക്രപൂജ, പുള്ളുവൻപാട്ട്, 10ന് ശ്രീമുത്തപ്പൻ മലയിറക്കൽ, രാത്രി 8ന് ശ്രീമുത്തപ്പൻ മലകയറ്റൽ എന്നീ ചടങ്ങുകളുണ്ടാകും.