അരൂർ : അഖിലേന്ത്യാ കിസാൻ സഭ അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകരുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് അരൂർ പഞ്ചായത്തിന് മുന്നിൽ ധർണ നടത്തി. കിസാൻ സഭ ജില്ലാ സെക്രട്ടറി ആർ.സുഖലാൽ ഉദ്ഘാടനം ചെയ്തു. അരൂർ ഈസ്റ്റ് മണ്ഡലം സെക്രട്ടറി സോമനാഥൻ പിള്ള അദ്ധ്യക്ഷനായി. പി.എം.അജിത്ത് കുമാർ,ടി.ആനന്ദൻ, ടി.പി.സതീശൻ,എം.പി.ബിജു, കെ.എ.നെൽസൺ, ഒ.കെ.മോഹനൻ, അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.