ചേർത്തല: നഗരസഭയിൽ പ്ലാസ്റ്റിക്ക് ശേഖരണത്തിന് ഹരിതകർമ്മ സേനക്കായി ഇലക്ട്രിക്ക് വണ്ടി ഓടി തുടങ്ങി.നഗരസഭ ഐ.സി.ഐ.സി.ഐ ബാങ്ക് ചേർത്തല ശാഖയുമായി സഹകരിച്ചാണ് ഓട്ടോ നിരത്തിലിറക്കിയത്.എല്ലാ വാർഡുകളിലും ഇതിന്റെ പ്രയോജനം ലഭ്യമാക്കും. ചെയർപേഴ്സൺ ഷേർളിഭാർഗവൻ ഓട്ടോ ഫ്ളാഗ് ഓഫ് ചെയ്തു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭാജോഷി അദ്ധ്യക്ഷയായി. ബി.ഫൈസൽ,ജി.രഞ്ജിത്ത്,രാജശ്രീ,ബാബുമുള്ളൻചിറ,സനീഷ്,പി.എസ്.ശ്രീകുമാർ,രഞ്ജിത്ത്,സുധീഷ് തുടങ്ങിയവർ പങ്കെടുത്തു.