ambala
കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസ്സിയേഷൻ നടത്തിയ പ്രതിഷേധ ധർണ്ണ വനിത ഫാറം ആലപ്പുഴ ജില്ലാ പ്രസിഡന്റ് എൽ. ലതാകുമാരി ഉദ്ഘാടനം ചെയ്യുന്നു.

അമ്പലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസ്സിയേഷൻ നടത്തിയ പ്രതിഷേധ ധർണ്ണ വനിത ഫോറം ജില്ല പ്രസിഡന്റ് എൽ. ലതാകുമാരി ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനമായായെത്തിയാണ് അമ്പലപ്പുഴ സബ് ട്രഷറിക്കു മുൻവശം ധർണ്ണ നടത്തിയത്. നിയോജക മണ്ഡലം പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാന വ്യാപകമായി കേരളപ്പിറവി ദിനത്തിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് പ്രകടനവും ധർണ്ണയും നടത്തിയത്. സെക്രട്ടറി പി.ബി. രാഘവൻ പിള്ള, പി.രാധാകൃഷ്ണൻ, സുഷമ മോഹൻദാസ്, എസ്.സുധാകരൻ, എൻ. രമേശൻ, മേഴ്സ് ജോസ്സി, അനിൽ വെള്ളൂർ, ശശികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.