ആലപ്പുഴ: ചെട്ടികാട് ശ്രീ ചിത്തിര മഹാരാജവിലാസ് യു.പി സ്‌കൂളിൽ ലഹരി വിരുദ്ധ ചങ്ങല ഒരുക്കി. രാവിലെ നടന്ന അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ധനപാൽ ലഹരി വിരുദ്ധ ദീപം കുട്ടികൾക്ക് പകർന്നു നൽകി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. കേരള ഭൂപടത്തിന്റെ മാതൃകയിൽ കുട്ടികളെ അണിനിരത്തി ലഹരിയ്ക്ക് എതിരായി പ്രതീകാത്മക മനുഷ്യ ചങ്ങല തീർത്തു. പൂങ്കാവ് ജംഗ്ഷൻ മുതൽ ചെട്ടികാട് റോഡ് വരെയുള്ള ലഹരി വിരുദ്ധ മനുഷ്യചങ്ങലയിൽ കുട്ടികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.