അമ്പലപ്പുഴ: അമ്പലപ്പുഴ -തിരുവല്ല സംസ്ഥാന പാതയിൽ ട്രെന്റി​ന് സമീപം സ്കൂട്ടർ ഇടിച്ച് പത്ര വിതരണക്കാരന് ഗുരുതര പരിക്ക്. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പടിഞ്ഞാറേ നടയിൽ കറുകയിൽ വീട്ടിൽ ഹരികുമാറി​നാണ് (52) പരിക്കേറ്റത്. ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 8.30നായി​രുന്നു അപകടം. ഹരികുമാർ സഞ്ചരിച്ച സൈക്കിളിൽ ഇതേ ദിശയയിൽ വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. തലയ്ക്കും കൈകാലുകൾക്കും ഗുരുതര പരിക്കുണ്ട്. അമ്പലപ്പുഴ പൊലീസ് മേൽനടപടി സ്വീകരിച്ചു.