ചേർത്തല:പട്ടണക്കാട് ഒപ്പം ഗ്രന്ഥശാല ആൻഡ് വായനശാല കേരള പിറവി ദിനത്തിൽ ഉദ്ഘാടനം ചെയ്തു.കെ.വി.ദേവദാസ്,എസ്.ബാഹുലേയൻ എന്നിവർ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം കെ.സി.അജിത്,ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് വിദ്വാൻ കെ.രാമകൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തി.കെ.വി.സുകുമാരൻ വായനശാലയ്ക്ക് വേണ്ടി കവിത എഴുതി.പി.സലികുമാർ കുത്തിയതോട് കവിത ആലപിച്ചു.മുതിർന്ന നേതാക്കളെ ഭാരവാഹികൾ ആദരിച്ചു. പ്രസിഡന്റ് പി.എം.പ്രവീൺ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.എസ്.സുഖലാൽ സ്വാഗതവും ടി.കെ.ഗോപി നന്ദിയും പറഞ്ഞു.