ambala
പുറക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തുന്നവർക്കായി പുറക്കാട് എസ്.എൻ .എം ഹയർസെക്കന്ററി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് ഒരുക്കിയ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനന് സ്കൂൾ മാനേജർ എം. മധു കൈമാറുന്നു

അമ്പലപ്പുഴ : പുറക്കാട് ഗ്രാമ പഞ്ചായത്തിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവർക്കായി ഓപ്പൺ ലൈബ്രറി ഒരുക്കി വിദ്യാർത്ഥികൾ. പുറക്കാട് എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റാണ് ലൈബ്രറി ഒരുക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ സ്കൂൾ മാനേജർ എം.മധു പുസ്തകങ്ങൾ കൈമാറി. സെക്രട്ടറി അനീഷ ബീഗം, അസിസ്റ്റന്റ് സെക്രട്ടറിയും എഴുത്തുകാരനുമായ ലത്തീഫ്, വിദ്യാഭ്യസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.വി.എസ് .ജിനു രാജ്, ലീനരജനീഷ്, , പി.ടി.എ പ്രസിഡന്റ് ഹരിദാസ്, പ്രിൻസിപ്പൽ ഇൻ ചാർജ്ജ് വിശ്വപ്രഭ, എച്ച്.എം കെ.സി. ചന്ദ്രിക, പ്രോഗ്രാം ഓഫീസർ എ.ആർ.ആശ, മുൻ പ്രോഗ്രാം ഓഫീസർ അമ്പിളി എസ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.