ഹരിപ്പാട്: ആറാട്ടുപുഴ മംഗലം ഹയർ സെക്കൻഡറി സ്കൂളിന് കളിസ്ഥലം നിർമ്മിക്കാനായി 25 ലക്ഷം രൂപ അനുവദിച്ചതായി രമേശ്‌ ചെന്നിത്തല എം.എൽ.എ അറിയിച്ചു. ഫിഷറീസ് സ്കൂളുകളിലെ കായിക അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് തുക അനുവദിച്ചത്.