photo
ലഹരി വിമുക്ത നവകേരളത്തിനായി ആലപ്പുഴ ഗവ. ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിഭ്യാർത്ഥികൾ അവതരിപ്പിച്ച തെരുവ് നാടകം

ആലപ്പുഴ: ലഹരിക്കെതിരെ വിദ്യാർത്ഥികളും യുവജനങ്ങളും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചു.

വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യച്ചങ്ങലയിൽ സ്‌കൂൾ വിദ്യാർത്ഥികൾ പങ്കാളികളായി. ഗവ. മുഹമ്മദൻസ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ശൃംഖലയുടെയും ലഹരി വിരുദ്ധ ഒപ്പ് ശേഖരണത്തിന്റെയും ഉദ്ഘാടനം എച്ച്.സലാം എം.എൽ.എ നിർവഹിച്ചു.

നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, കൗൺസിലർമാരായ സിമി ഷാഫി ഖാൻ, നസീർ പുന്നയ്ക്കൽ, ആലപ്പുഴ എ.ഇ.ഒ കൃഷ്ണകുമാർ, ടി.ടി.സി പ്രിൻസിപ്പൽ ഹഫ്‌സ, മുഹമ്മദൻസ് ഗേൾസ് പ്രധാനാദ്ധ്യാപിക ആനിയമ്മ, പ്രിൻസിപ്പൽ ജയശ്രീ, മുഹമ്മദൻസ് ബോയ്‌സ് സ്‌കൂൾ പ്രധാനാദ്ധ്യാപിക നൂർജഹാൻ, പ്രിൻസിപ്പൽ സിനി, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, നഗരസഭ പരിധിയിലെ വിവിധ സ്‌കൂൾ വിദ്യാർത്ഥികൾ, ഗവ.ടി.ടി.ഐ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. എക്‌സൈസ് സി.ഐ വൈ.പ്രസാദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

ലഹരിവിമുക്ത കേരളം കാമ്പയിനിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ സമാപന സമ്മേളനം കളക്ടറേറ്റ് പരിസരത്ത് പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികളെ അണിനിരത്തി ലഹരിവിരുദ്ധ ശൃംഖല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാഭ്യാസ ഉപഡയറക്ടർ എം.പി.ഓമന, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്‌സൺ എം.വി.പ്രിയ, വാർഡ് കൗൺസിലർ സിമി ഷാഫി ഖാൻ, എസ്.എസ്.കെ ജില്ല പ്രോജക്ട് ഓഫീസർ രജനീഷ്, കൈറ്റ് ജില്ലാ കോ ഓർഡിനേറ്റർ ഋഷി നടരാജൻ, ഡയറ്റ് പ്രിൻസിപ്പൽ ഇൻ ചാർജ് കെ.ജെ.ബിന്ദു, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ ഓർഡിനേറ്റർ എ.കെ.പ്രസന്നൻ എന്നിവർ പങ്കെടുത്തു. സെന്റ് ജോസഫ്‌സ് കോളജ് ഫോർ വിമൻസ് സ്റ്റഡീസ് വിഭാഗം ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.