ഹരിപ്പാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഇന്നലെ കരിദിനമായി ആചരിക്കുകയും, ഹരിപ്പാട് സബ് ട്രഷറിയുടെ മുൻപിലേക്കു മാർച്ചും തുടർന്ന് വിശദീകരണ സമ്മേളനം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ്‌ ജി.പ്രകാശന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ബി.പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറി സി.ദിലീപ്കുമാർ, സംസ്ഥാന കൗൺസിലർ എം. ചന്ദ്രൻ, ജില്ലാ ജോയിന്റ് സെക്രട്ടറി തൃക്കുന്നപുഴ പ്രസന്നൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശ്രീധരൻപിള്ള, ജില്ലാ കമ്മിറ്റിയംഗം ഇക്ബാൽ, വനിതാ ഫോറം നിയോജകമണ്ഡലം പ്രസിഡന്റ്‌ പി.ലക്ഷമീദേവി,സെക്രട്ടറി സുലോചന സാനു, എ.സൈനുദീൻ കുഞ്ഞു,എസ്.ശശികുമാർ, കരുവാറ്റ ചന്ദ്ര ബാബു, എ.കെ.വർഗീസ്, എം.ദിവാകരൻ എന്നിവർ സംസാരിച്ചു.