അമ്പലപ്പുഴ : കരൂർ കളത്തിൽ പറമ്പ് മഹാദേവ ക്ഷേത്ര ശ്രീകോവിലിന്റെ ശിലാന്യാസ കർമ്മം നാളെ തുടങ്ങും .തുറവൂർ മണിക്കുട്ടൻ തന്ത്രിയുടെ നേതൃത്വത്തിലാണ് കർമ്മങ്ങൾ നടക്കുക .ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ശ്രീകോവിലിന്റെ ശിലാന്യാസമാണ് നടക്കുന്നത് .വൃത്ത ശ്രീകോവിൽ ,നമസ്ക്കാര മണ്ഡപം ,ബലി വട്ടം ,ചുറ്റമ്പലം ,വിളക്കുമാടം ,കൊടിമരം ,ആനക്കൊട്ടിൽ എന്നിവയോടു കൂടിയ പൂർണ ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളും അന്നേ ദിവസം മുതൽ ആരംഭിക്കുമെന്ന് സെക്രട്ടറി ചന്ദ്രൻ ചന്ദ്രത്തിൽ അറിയിച്ചു .