ഹരിപ്പാട്: മുതുകുളം പഞ്ചായത്ത് 4ാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി ബൈജുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു.ഡി .എഫ് മുതുകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി. രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.ലിജു , മുഞ്ഞിനാട്ടു രാമചന്ദ്രൻ ,എം. മധുസൂധനൻ , ചിറ്റക്കാട്ട് രവീന്ദ്രൻ,​ആർ.രാജഗോപാൽ, വേലായുധൻ തമ്പി , രവിപുരത്ത് രവീന്ദ്രൻ,​തുളസീധരൻ ,ഷിജ, ഷേർളി, തുടങ്ങിയവർ സംസാരിച്ചു.