p
യുവമോർച്ച മണയ്ക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഭാപുരസ്‌കാര ചടങ്ങ് യുവമോർച്ച സംസ്ഥാന കമ്മറ്റി അംഗം ജി. ശ്യാം കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വള്ളികുന്നം : യുവമോർച്ച മണയ്ക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഭാപുരസ്‌കാര ചടങ്ങ് യുവമോർച്ച സംസ്ഥാന കമ്മറ്റി അംഗം ജി. ശ്യാം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച വള്ളികുന്നം പടിഞ്ഞാറ് ഏരിയാ പ്രസിഡന്റ് പി.എസ് നന്ദു അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ചാരുംമൂട് മണ്ഡലം പ്രസിഡന്റ് അഡ്വ.ഹരീഷ് കാട്ടൂർ, ഷാജി വട്ടക്കാട്, ലതാ രാജു, ശോഭ രവീന്ദ്രൻ, രഘൂത്തമ്മൻ പിള്ള, ബീന, രതീഷ്, വിഷ്ണു ഷാജി, പ്രസീവ്, ശ്യാം, ആദിത്യൻ, അഖിൽ കേശവൻകുട്ടി എന്നിവർ സംസാരിച്ചു.