കറ്റാനം: ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വിവിധ സാമൂഹിക പദ്ധതികളുടെ ഭാഗമായി ജില്ലയിലെ അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്കായി ഉദ്യോഗ്‌തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഭരണിക്കാവ് ജില്ലാ ഡിവിഷനിൽ നവംബർ 5 ന് മൂന്നാംകുറ്റി ഗായത്രി സെൻട്രൽ സ്‌കൂളിൽ നടക്കുന്ന മേള രാവിലെ 9 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. ബാങ്കിംഗ്, വിദ്യാഭ്യാസം,നഴ്സിംഗ്,​നാൻസ്, ഓട്ടോമൊബൈൽ, ഇൻഷ്വറൻസ്, ആരോഗ്യം, ടെലികമ്യൂണിക്കേഷൻ എന്നീ മേഖലകളിൽ നിന്നായി നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നഴ്സിംഗ് മേഖലയിൽ മാത്രം മുന്നൂറിലധികം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 18 വയസിനു മുകളിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ബയോഡേറ്റയുമായി വാക്ക് ഇൻ ആയി മേളയിൽ പങ്കെടുക്കാമെന്ന് ഭരണിക്കാവ് ഡിവിഷൻ ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി അറിയിച്ചു. ഫോൺ: 9847478362.