
ആലപ്പുഴ: സംസ്ഥാനത്തെ മെഡിക്കൽ വിദ്യാർത്ഥികളുടെ എ സോൺ ഫുട്ബാൾ മത്സരത്തിനിടെ ടീമുകൾ തമ്മിൽ ഏറ്റുമുട്ടി. ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിനിടെ ആതിഥേയരായ ടീം തങ്ങളെ അക്രമിക്കുകയായിരുന്നു എന്നാണ് തിരുവനന്തപുരം ഗവ ആയുർവേദ മെഡിക്കൽ കോളേജ് ടീം പരാതിപ്പെടുന്നത്. കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനൽ മത്സരത്തിൽ പരാജയപ്പെടുത്തിയതിന്റെ വൈരാഗ്യം മൂലമാണ് ടീം കോച്ചടക്കം തങ്ങളെ മർദ്ദിച്ചതെന്ന് ആയുർവേദ കോളേജിലെ കളിക്കാർ ആരോപിക്കുന്നു. അക്രമത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായും ഒരാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റാണെന്നും ടീം ക്യാപ്റ്റൻ ഷെജിൽ പറഞ്ഞു.