അരൂർ: തുറവൂർ ഉപജില്ലാതല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ അരൂക്കുറ്റി ഗവ.യു.പി.സ്കൂളിൽ തുറവൂർ സർഗോത്സവം - 2022 സംഘടിപ്പിച്ചു. എൽ.പി , യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി തുറവൂർ ഉപ ജില്ലയിലെ മുന്നൂറിൽ പരം വിദ്യാർത്ഥികൾ ആറു വേദികളിലായി നടന്ന കലാമത്സരത്തിൽ പങ്കെടുത്തു. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം പ്രമോദ് സർഗോത്സവം ഉദ്ഘാടനം ചെയ്തു. അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് അംഗം വിദ്യാരാജ് അദ്ധ്യക്ഷയായി. തുറവൂർ എ.ഇ.ഒ ആർ.പ്രസന്നകുമാരി, എച്ച്. എം ഫോറം സെക്രട്ടറി ജെസി,സ്കൂൾ എച്ച്. എം സി.എച്ച് റഹിയ, അദ്ധ്യാപക സംഘടനാ പ്രതിനിധികളായ വി.ആർ. ഗിരീഷ്, ജെറിൻ സോസ, സി.എ. ഫസലുദ്ദീൻ, മഞ്ജുഷ രാജീവ് എന്നിവർ സംസാരിച്ചു.ഉപജില്ലാ കൺവീനർ കെ.കെ. അജയൻ സ്വാഗതവും ജോയിന്റ് കൺവീനർ ബി.ഷഫ്‌ന നന്ദിയും പറഞ്ഞു.