 
മാവേലിക്കര : പൊന്നാരംതോട്ടം ശ്രീ ഭദ്രാ- ശ്രീദുർഗ ദേവി ക്ഷേത്രത്തിലെ പുതിയ ഭരണ സമതി ചുമതലയേറ്റു. ക്ഷേത്രത്തിൽ കൂടിയ യോഗത്തിൽ നിയുക്ത പ്രസിഡന്റ് മോഹൻ നികേതിൽ കണ്ടശ്ശേരി വിജയനിൽനിന്നും ക്ഷേത്ര റിക്കാർഡുകൾ സ്വീകരിച്ച് ചുമതലയേറ്റു. വൈസ് പ്രസിഡന്റ് തുളസീധരൻ,സെക്രട്ടറി ലാലച്ചൻ ,ജോയിന്റ് സെക്രട്ടറി അജിത്ത് ,ട്രഷറർ സുധീഷ് , കമ്മിറ്റി അംഗങ്ങളായ രവി , ഷാജി.എം.പണിക്കർ, ഗോപാലൻ, കലേഷ് കനക,ഗോപാലകൃഷ്ണൻ ,ഗോപി തിരുമേനി, വിശ്വരാജൻ,സന്തോഷ്, ബാലൻ, മനോഹരൻ , ബാനർജി, ആനന്ദൻ , ചെല്ലപ്പൻ, സുനിൽ എന്നിവർ പങ്കെടുത്തു. ക്ഷേത്ര മേൽശാന്തി ഹരിമോഹനൻ തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ ചടങ്ങുകൾ നടന്നു.