മാവേലിക്കര: ഡോ. പി. പല്പുവിന്റെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം കൺവീനർ ഡോ.എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്യും. അഡ്. കമ്മിറ്റി ജോ. കൺവീനർ ഗോപൻ ആഞ്ഞിലിപ്ര അദ്ധ്യക്ഷത വഹിക്കും. ജോ. കൺവീനർ രാജൻ ഡ്രീംസ് ആമുഖ പ്രഭാഷണം നടത്തും. അഡ്. കമ്മിറ്റി അംഗങ്ങളായ വിനു ധർമ്മരാജ്. സുരേഷ് പള്ളിക്കൽ എന്നിവർ പ്രഭാഷണം നടത്തും. യൂണിയൻ വനിതാ സംഘം ചെയർപേഴ്സൺ എൽ. അമ്പിളി, കൺവീനർ സുനി ബിജു, യൂത്ത് മൂവ്മെന്റ് ചെയർമാൻ നവീൻ വി.നാഥ്, കൺവീനർ ഡി. ശ്രീജിത്ത്,
എംപ്ലോയീസ് ഫോറം ചെയർപേഴ്സൺ അഞ്ജന, കൺവീനർ ആശോക് ബാബു, പെൻഷണേഴ്സ് ഫോറം ചെയർമാൻ സുരേന്ദ്രൻ, കൺവീനർ ശ്രീജിത്ത് കല്ലുമല എന്നിവർ സംസാരിക്കും.