 
ആലപ്പുഴ:പുറക്കാട് തരംഗം ഗ്രന്ഥശാലയും പുറക്കാട് പഞ്ചായത്ത് 15,16,17 വാർഡുകളിലെ എ.ഡി.എസും സംയുക്തമായി മയക്കുമരുന്ന് വ്യാപനത്തിനെതിരെ സംഘടിപ്പിച്ച ലഹരി വിരുദ്ധ മനുഷ്യ ചങ്ങല, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ് ഉദ്ഘാടനം ചെയ്തു. പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. തരംഗം ഗ്രന്ഥശാല പ്രസിഡന്റ് എം.കിഷോർകുമാർ, പുറക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്.മായാദേവി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.രാജീവൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രിയ അജേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീജ സുഭാഷ്, വിമുക്തിയുടെ സെക്രട്ടറി പുഷ്പരാജൻ, പഞ്ചായത്ത് അംഗങ്ങളായ ലീന രജനീഷ്, ആർ.രാഹുൽ, ഫാസിൽ, സുഭാഷ് കുമാർ, ഡി.മനോജ് എന്നിവർ സംസാരിച്ചു.