മാവേലിക്കര : പഴമയിലേക്കൊരു പ്രയാണം ഒരുക്കി പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രൽ പബ്ലിക് സ്കൂൾ സംഘടിപ്പിച്ച പൈതൃകം പ്രദർശനം വേറിട്ട കാഴ്ചയായി. പുതുതലമുറയ്ക്ക് അന്യമായ പഴയകാല ഉപകരണങ്ങളും വസ്തുക്കളുമാണ് പ്രദർശനത്തിലുള്ളത്. കേരളപ്പിറവിയുടെ ഭാഗമായി കുട്ടികൾക്കു നാടിന്റെ നന്മയും പഴമയും പരിചയപ്പെടുത്തുന്നതിനാണ് പ്രദർശനം ഒരുക്കിയത്. പ്രദർശനം സ്കൂൾ ബോർഡ് ചെയർമാൻ ഫാ.എബി ഫിലിപ് ഉദ്ഘാടനം ചെയ്തു. മാനേജർ എ.ഡി.ജോൺ, ട്രഷറർ ഇടിക്കുള യോഹന്നാൻ, സെക്രട്ടറി ബിനു തങ്കച്ചൻ, ബോർഡ് അംഗങ്ങളായ പി.ഫിലിപ്പോസ്, വി.ടി.ഷൈൻമോൻ, റോയി ജോർജ്, പ്രിൻസിപ്പൽ റീന ഫിലിപ്, വൈസ് പ്രിൻസിപ്പൽ പി.ആർ.ശ്രീകല, അദ്ധ്യാപികമാരായ ഐ.നിഷ, ജി.സുമിത, ജലജ രാജൻ, സുമികല, ലിൻസി രാജൻ, റാണിമോൾ, സിജി ഫിലിപ്, ഡി.ബിന്ദു, സ്മിത ലക്ഷ്മി, എസ്.ശ്രീജ തുടങ്ങിയവർ സംസാരിച്ചു.