veena-george
പരുമല തിരുമേനിയുടെ 120-ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന തീർത്ഥാടന വാരാഘോഷ സമാപന സമ്മേളനം മന്ത്രി വീണ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു


മാന്നാർ: ക്രിസ്തു ദർശനം സഭയിലും സമൂഹത്തിലും പ്രയോഗത്തിലെത്തിച്ച വിശുദ്ധനാണ് പരുമല തിരുമേനിയെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. പരുമല തിരുമേനിയുടെ 120-ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന തീർത്ഥാടന വാരാഘോഷ സമാപന സമ്മേളനം ഉദ്ഘാനം ചെയ്യുകയായിരുന്നു മന്ത്രി.

സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു.

പത്തനംതിട്ട കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ സമാപന സന്ദേശം നൽകി. ഡോ. എലിസബത്ത് ജോയി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഏബ്രഹാം മാർ സ്‌തേഫാനോസ് മെത്രാപ്പോലീത്ത, മാത്യു ടി.തോമസ് എം.എൽ.എ, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ഡോ. എം. കുര്യൻ തോമസ്, പരുമല സെമിനാരി മാനേജർ കെ.വി. പോൾ റമ്പാൻ, പരുമല സെമിനാരി കൗൺസിൽ അംഗങ്ങളായ കെ.ജി.ജോൺസൺ കല്ലിട്ടതിൽ, കോർ-എപ്പിസ്‌കോപ്പ സൈമൺ കെ.വർഗീസ്, എ.എം.കുരുവിള അരികുപുറം, പി.എ.ജേക്കബ്, ജി.ഉമ്മൻ എന്നിവർ സംസാരിച്ചു.