shilasthapana-karmmam
എണ്ണയ്ക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശിവ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.അനന്ത ഗോപൻ നിർവഹിക്കുന്നു

മാന്നാർ: ക്ഷേത്രങ്ങൾ മനുഷ്യരുടെ ദു:ഖങ്ങൾക്ക് ആശ്വാസം പകരുന്ന കേന്ദ്രങ്ങളായി മാറണമെന്നും ഭക്തരെ ആകർഷിക്കും വിധം ക്ഷേത്രങ്ങൾ മനോഹരമാക്കണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.അനന്ത ഗോപൻ അഭിപ്രായപ്പട്ടു. എണ്ണയ്ക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശിവ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് അഡ്വ.ജി.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ ആർ. അജിത് കുമാർ മുഖ്യപ്രഭാഷണവും ക്ഷേത്രം തന്ത്രി അടിമുറ്റത്ത് മഠം സുരേഷ് ഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണവും നിർവഹിച്ചു. എ. ഹരിദാസ്, മധുസൂദനൻ പിള്ള, വിശ്വനാഥൻ നായർ, സരോജം, വിജയൻ പിള്ള, നന്ദിനിയമ്മ എന്നിവർ സംസാരിച്ചു.