 
മാന്നാർ: മാന്നാർ നായർ സമാജം സ്‌കൂൾ മൈതാനിയിലെ സർഗ്ഗോത്സവ വേദിയിൽ നിറഞ്ഞു കവിഞ്ഞ കാണികളെ നൃത്തച്ചുവടുകളിലൂടെ വിസ്മയിപ്പിച്ച് സിനിമ താരം ആശ ശരത്ത്. ഭാവാർദ്രമായ ചുവടുകളും നടന്ന വൈഭവത്തിന്റെ മനോഹാരിതയും പെയ്തിറങ്ങിയ നൃത്ത സന്ധ്യ നേരിട്ട് ആസ്വദിക്കാൻ ആയിരങ്ങളാണ് എത്തിയത്. വെങ്കലത്തിൽ തീർത്ത നടരാജ വിഗ്രഹം നൽകി സജി ചെറിയാൻ എം.എൽ.എ ആശാ ശരത്തിനെ ആദരിച്ചു.